9447503968, 9567955292
HISTORY

ബ്രാഹ്മണർ അഥവാ ബ്രഹ്മത്തെ അദ്ധ്യാത്മികമായി അറിയുകയും ഈശ്വരിയമായ ചൈതന്യത്തെ ഭയ ഭക്തി - ബഹുമാനത്തോടെ ആരാധിക്കുകയും അറിവുകൾ മറ്റുള്ളവർക്ക്‌ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നവരാണ്. ബ്രാഹ്മണ സമൂഹത്തെ പലതായി തിരിച്ചിട്ടുണ്ട് അതിൽ മുൻപന്തിയിൽ നിലകൊള്ളുന്നവരാണ് നമ്പൂതിരി എന്ന ശ്രേഷ്ഠ സമൂഹം. നമ്പൂതിരി വിഭാഗത്തെ പല ഗോത്രങ്ങളായീ തിരിച്ചിരിക്കുന്നു. ഗോത്രരാജാവായ വിശ്വാമിത്ര ഗോത്രത്തിൽ ഉൾപ്പെടുത്തുന്നു . വിശ്വാമിത്ര മഹർഷിയുടെ പിൻമുറക്കാരെന്ന് വിശേഷിപ്പിക്കുന്നതും വൈദിഹ - മാന്ത്രിക - ജ്യോതിഷ പണ്ഡിത ശ്രേഷ്ഠരാൽ പ്രശസ്തിയാർജിച്ചതുമായ മഹത്തായ കുടുംബമാണ് കാരയ്ക്കാട്ടില്ലം.

കർണ്ണാടകത്തിൽ നിന്നും പയ്യന്നൂർ നാടുവാഴികളുടെ പ്രത്യേക ക്ഷണപ്രകാരം പയ്യന്നൂരെത്തുകയും നാടിനും നാട്ടുകാർക്കും വേണ്ടി പല സത്പ്രവർത്തികളിലേർപ്പെടുകയും അവിടെ അറത്തിൽ ഭഗവതി ക്ഷേത്രം പ്രതിഷ്ഠ ചെയ്യുകയും മേൽശാന്തി വൃത്തി നടത്തുകയും ചെയ്തുപൊന്നു . തിരുവിതാംകൂർ മഹാരാജാവിന്റെ അഭ്യർത്ഥന പ്രകാരം രാജ്യ നന്മയ്ക്കും ബ്രാഹ്മണ - ക്ഷത്രിയ കുട്ടികളെ വേദങ്ങളും പൂരാണങ്ങളും മറ്റും അഭ്യസിപ്പിക്ക്യാനുമായീ എത്തുകയും തിരുമനസുകൊണ്ട് തന്നെ കരം ഒഴിവാക്കി പള്ളിപ്പാട് ദേശത്ത് 7 ഏക്കർ വസ്തുവും അതിൽ തന്നെ ഉളിയന്നൂർ തച്ചൻന്മാരെകൊണ്ടു തന്നെ കെട്ടിടവും പണിതു നൽകി. അർപ്പണ ബോധത്തോടെ കാരണവന്മാർ തങ്ങളെ എൽപ്പിച്ച ദൗത്യം ചെയ്ത് ധാരാളം ശിഷ്യ ഗണങ്ങളും ആയീ .

ശ്രിപത്മനഭാപുരം മഹാരാജാവിൻറെ അപേക്ഷ പ്രകാരം വേദങ്ങളിലും താന്ത്രിക മാന്ത്രിക കർമ്മങ്ങളിലും പ്രവിണ്യവും പ്രാഗൽഭികതയും തെളിയിച്ച മുതു മുത്തച്ഛന്മാർ ശ്രി ശുചിദ്ര്യം എന്ന മഹാക്ഷേത്രത്തിലെ മുറ ജപക്കാരായി ആത്മാർത്ഥ സേവനമനുഷ്ടിച്ചിട്ടുണ്ട്. കാലാധിക്യത്തിൽ പള്ളിപ്പാട് ദേശത്തു നിന്നും ചെന്നിത്തല ദേശതെത്തുകയും ഇല്ലം പണിത്‌ പാരമ്പര്യമായി കിട്ടിയ വൈദ്യം, വൈദിഹം, തന്ത്രിക - മാന്ത്രിക ക്രിയകൾ, ജ്യോതിഷം തുടങ്ങിയ ശാസ്ത്ര സിദ്ധികൾ ലോകനന്മക്കായി പൂർവ്വാധികം ഭംഗിയായി ചെയ്തു വരുന്നു. സിനിമ - രാഷ്ട്രിയ രംഗത്തെ പ്രമുഖരെ കൂടാതെ നാനാജാതി മതസ്തർക്കും പ്രശ്ന പരിഹാരം ഉണ്ടായിട്ടുണ്ട് ഇവിടെയെത്തിയ വഴി.